SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
ക്ഷേത്രഭരണം
ക്ഷേത്രഊരാളരായ വെള്ളുടു ഇല്ലത്തെ സന്താനശാഖ, പിൽക്കാലത്ത് ക്ഷേത്രഭരണാവകാശം, സ്ഥലത്തെ നായർ കരയോഗത്തിന് കൈമാറി അന്യസ്ഥലത്ത് താമസമാക്കി. മരുത്തോർവട്ടം നായർ കരയോഗം പിന്നീട് 2486ആം നമ്പർ മരുത്തോർവട്ടം ശ്രീ ധന്വന്തരി വിലാസം എൻ.എസ്.എസ് കരയോഗമാകുകയും, ക്ഷേത്രഭരണത്തിനായി മരുത്തോർവട്ടം SREE DHANWANTHARI TEMPLE

ശ്രി ധന്വന്തരീക്ഷേത്രം ട്രസ്റ്റ് നിലവിൽ വരുകയും ചെയ്തു. പന്ത്രണ്ടംഗ ട്രസ്റ്റിലെ പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, ഉൾപ്പടെ പത്തംഗങ്ങളും ഈ കരയോഗത്തിന്റെ പ്രതിനിധികളാണ്. രണ്ടുപേർ ഊരാളപ്രതിനിധികളായ നമ്പൂതിരിമാരും.

 
ഉപദേവന്മാരും ഭഗവതിയും
വെള്ളൂടുനമ്പൂതിരിയുടെ തേവാരമൂർത്തികളായിരുന്ന ശിവനും, ഗണപതിയും, ശാസ്താവും, ഭഗവതിയും ഉപദേവതകളായി ക്ഷേത്ര നാലമ്പലത്തിനുള്ളിൽതന്നെ കുടികൊള്ളുന്നു. ഒരു ബ്രാഹ്മണ കുടുമ്പത്തിന്റെ പരദേവതയായിരുന്ന മന്നപ്പാടി ഭഗവതി ക്ഷേത്രം വടക്കേനടയിൽ സ്ഥിതിചേയ്യുന്നത് ഇടക്കാലത്ത് മരുത്തോർവട്ടം ക്ഷേത്രത്തോട് ചേർക്കപ്പെട്ടതാണ്.
ക്ഷേത്രകലാപാരമ്പര്യവും ക്ഷേത്രകലാപീഠവും
ക്ഷേത്രത്തിൽ ക്ഷേത്രകലകൾക്കുള്ള സ്ഥാനം സുപ്രസിദ്ധമാണ്. കഥകളീയാണ് ഇതിൽ പ്രധാനം, തുള്ളൽ കൂത്ത്, പാഠകം, കൂടിയാട്ടം, കൃഷ്ണനാട്ടം എന്നിവയും നടത്തിവരുന്നു.

കലാവാസനകളുള്ള പ്രദേശവാസികളായ കുട്ടികളുടെ കലാപരിശീലനത്തിനായി ആരംഭിച്ച ക്ഷേത്രകലാപീഠം ക്ഷേത്രത്തിനും നാടിനും അഭിമാനമായി വളർന്നു കഴിഞ്ഞു.

വൈക്കം ക്ഷേത്രകലാപീഠത്തിൽനിന്ന് പ്രിൻസിപ്പളായി വിരമിച്ച ക്ഷെത്രവാദ്യവിദഗ്ദ്ധൻ ശ്രീ. സദനം ദിവാകരമാരാർ പ്രധാനാദ്ധ്യാപികനയ കലാപീഠത്തിൽ വൈക്കം കലാപീഠത്തിലെ തന്നെ പൂർവ്വവിദ്ധ്യാർത്തികളും അറിയപ്പെടുന്ന മേളവിദഗ്ദ്ധരുമായ ശ്രി. മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ, ശ്രി. മരുത്തോർവട്ടം ശരത്ത്ചന്ദ്രൻ എന്നിവരുടെ ശിക്ഷണത്തിൽ ക്ഷേത്രവാദ്യകലകൾ അഭ്യസിപ്പിച്ചുവരുന്നു. പഞ്ചവാദ്യം, ചെണ്ടമേളം, സോപാനസംഗീതം എന്നിവയാണ് മുഖ്യമായും അഭ്യസിപ്പിക്കുന്നത്.
ഭക്തജനസത്രം
ആയുർവ്വേദാധിപനായ ശ്രി ധന്വന്തരി മൂർത്തിയുടെ തിരുസന്നിധിയിൽ ഭജനമിരിക്കുന്നത് ഐശ്വര്യപ്രദമാണ്. മൂന്ന്, ഏഴ്, പതിനാല് എന്നപ്രകാരം ഭജനമിരിക്കുന്നതിന് ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദെവസ്വം സത്രത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെളുപ്പിന് ക്ഷേത്രക്കുളത്തിൽകുളിച്ച്, ശുദ്ധിയോടെ നിർമ്മല്യം മുതൽ അത്താഴശീവേലി, തൃപ്പുക എന്നിവ വരെ എല്ലാ അനുഷ്ഠാനങ്ങളിലും പങ്കെടുത്ത് ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നതും, ഭഗവത് സ്മരണയോടെ ക്ഷേത്രാങ്കണത്തിൽ വസിക്കുന്നതും തീർച്ചയായും മന:ശാന്തിദായകമാണ്.
ശ്രീധന്വന്തരി - ഭദ്രാ കല്യാണമണ്ഡപം
ക്ഷെത്രത്തോടനുബന്ധിച്ച്, എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഒരു കല്യാണമണ്ഡപവും സദ്യാലയവുമുണ്ട്. വിവാഹം, സമ്മേളനം എന്നിത്യാദികാര്യങ്ങൾക്ക് ഈ മണ്ഡപം വളരെ സൗകര്യപ്രദമാണ്.
അന്നദാനം
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും, തിരുവോണം നക്ഷത്രത്തിലും ഉച്ച്പൂജയ്ക്ക് ശേഷം അന്നദാനം നൽകിവരുന്നു. ഭക്തജനങ്ങളുടെ വക വഴിപാടായി മറ്റ് ദിവസങ്ങളിലും അന്നദാനം നൽകാറുണ്ട്. അന്നദാനനിധിയിലേയ്ക്ക് സംഭാവനകളും സ്വീകരിക്കും.
ഗോശാല
പാല്‍പ്പായസം, പ്രിത്യേകിച്ച് മഹാനിവേദ്യം ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. ഇതിനാവിശ്യമുള്ള പാൽ ലഭ്യമാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു ഗോശാല പ്രവർത്തിച്ചുവരുന്നു. ഇരുപത്തിയഞ്ചിൽപരം കറവപ്പശുക്കൾ ഇവിടെ യഥാവിധി സംരക്ഷിക്കപ്പെട്ടുവരുന്നു. നിവേദ്യാദികാര്യങ്ങൾക്കാവിശ്യമുള്ള ശുദ്ധമായ പാൽ ഈ ഗോശാലയിൽ നിന്നും ലഭിക്കുന്നു.