SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
ശ്രിധന്വന്തരി ജയന്തി
ശകവർഷം കാർത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ ധന്വന്തരീമൂർത്തി അവതരിച്ച ദിനം മരുത്തോർവട്ടം ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളൊടെ ശ്രിധന്വന്തരി ജയന്തി ആയി ആഘോഷിക്കുന്നു. ഈ ദിവസം ഭഗവാന്റെ തിടമ്പേറ്റി എഴുന്നള്ളത്തും കളഭാഭിഷേകവും, ഭക്തർക്ക് അന്നദാനവും മറ്റും നടത്തിവരുന്നു.
SREE DHANWANTHARI TEMPLE
ധന്വന്തരി ജയന്തി, വർഷംതോറും വിപുലമായി ആഘോഷിക്കുന്ന ഏക ക്ഷേത്രം മരുത്തോർവട്ടം ശ്രിധ്വന്തരീക്ഷേത്രമാണ്.
 
കളഭാഭിഷേകവും ഉത്സവബലിയും
വിദ്യാഭ്യാസവിജയം, ഉദ്യോഗലബ്ധി തുടങ്ങി അഭിഷ്ടസിദ്ധിക്കായി ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് കളഭാഭിഷേകം. ശുദ്ധമായ ചന്ദനം അരച്ച് കളഭം തയ്യാറാക്കി കലശങ്ങളിൽ നിറച്ച് താന്ത്രിക വിധിപ്രകരം ചെയ്യുന്ന കളഭാഭിഷേകവും വർഷംതോറും വർദ്ധിച്ചുവരുന്ന വഴിപാടണ്.
തിരുവുത്സവത്തിന്റെ തൃക്കൊടിയേറ്റ് തിരുവാറാട്ട് എന്നീ ദിനങ്ങളിൽ ഒഴികെ നടക്കുന്ന ഉത്സവബലിയും വഴിപാടുകളീൽ പ്രധാനമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ഉത്സവബലി വഴിപാട് നടത്തുന്നതിനായി ഭക്തർക്ക് വ്വേണ്ടിവരുന്നത്.
 
പ്രതിഷ്ഠാദിനവും തിരുവുത്സവവും
പുതിയ ശ്രീകോവിലിൽ ഭഗവാനെ പുന:പ്രതിഷ്ഠിച്ചതിന്റെ വാർഷികം, മിഥുന മാസത്തിലെ ഉത്രം നക്ഷത്രത്തിൽ വിവിധചടങ്ങുകളോടു കൂടി ആചരിച്ചു വരുന്നു.

മേടത്തിലെ ചോതി കൊടീകയറി തിരുവൊണം ആറാട്ടോടുകൂടി നടക്കുന്ന തിരുവുത്സവം
താന്ത്രികചടങ്ങുകൾകൊണ്ടും ക്ഷേത്രകലാ, വൈവിദ്ധ്യംകൊണ്ടും ഏറെ പ്രസിധമാണ്.
മറ്റു വിശേഷങ്ങൾ
മാസംതോറും പൗർണമി ദിനത്തിലെ വാവുപൂജ, മണ്ഡലകാലത്തെ തുടർന്നുള്ള ശ്രിമദ് ഭാഗവത സപ്താഹയജ്ഞം, ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി കാലത്തുനടക്കുന്ന ശ്രിമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതൊത്സവവും തീയാട്ട് അഷ്ടമിരോഹിണി തുടങ്ങിയവയും മരുത്തോർവട്ടത്ത് വിശേഷങ്ങൾതന്നെ.
മാസസംക്രമ ദിനങ്ങളിൽ വിശേഷാൽ നിവേദ്യങ്ങളൂം പൂജകളും നടത്തിവരുന്നതു കൂടാതെ കർക്കടകമാസം മുഴുവൻ ഗണപതി ഹോമവും ഭഗവതിസേവയും നടന്നുവരുന്നു.

കൂടുതൽ അന്വേഷണങ്ങൾക്കായി ക്ഷേത്രം സൈറ്റിലുള്ള Email സംവിധാനം ഉപയോഗിക്കുകയൊ ടെലഫോണിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ഫോൺ : 0478 282 2962, 92 4911 3355

ദേവശരീരം പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രഘടകങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാകുന്നത് രോഗദുരിതങ്ങളകറ്റി ആയുരാരോഗ്യസൗഖ്യം പ്രദാനംചെയ്യും. ക്ഷേത്ര പുനർനിർമ്മാണത്തിനുള്ള ദ്രവ്യങ്ങളും ധനവും ഭക്തജനങ്ങളുടെ സമർപ്പണവും വഴിപാടുകളുമായിരിക്കണം

ക്ഷേത്രത്തിലെയ്ക്കുള്ള വഴിപാടുകളും സംഭാവനകളും അയയ്ക്കേണ്ട വിലാസം
മാനേജർ
മരുത്തോർവട്ടം ശ്രിധന്വന്തരിക്ഷേത്രം ട്രസ്റ്റ്
മരുത്തോർവട്ടം പി.ഒ ചേർത്തല
ആലപ്പുഴ ജില്ല, പിൻ : 688539
കേരളം

സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ
ചേർത്തല സൗത്ത് ബ്രാഞ്ച്
SB-A/C No : 321260 3221
IFSC : SBI 0011916

ഈ അക്കൗണ്ടുപയോഗിച്ച് ഓൺലൈനായും വഴിപാടുകൾ ബുക്കുചെയ്യുകയും സംഭാവനകൾ അയയ്ക്കുകയും ചെയ്യാം.