SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
ക്ഷേത്ര ഐതീഹ്യം
   
കഠിനമായ ഉദരരോഗം ശമിക്കുന്നതിനായി വൈക്കത്ത് പെരുംത്രിക്കോവിലപ്പന്റെ തിരുസന്നിധിയിൽ ഭജനമിരുന്ന കരപ്പുറത്തെ വയലാർ പുതിയായ്ക്കൽ കോവിലകത്തെ ഒരു തമ്പാന് ഭഗവാൻ പരമശിവൻ സ്വപ്നദർശനം നൽക്കി. കരപ്പുറത്തെ കേളംകുളത്തിൽ മുങ്ങിത്തപ്പികിട്ടുന്ന മൂന്നു ചതുർബാഹുവിഗ്രഹങ്ങളിൽ ആദ്യത്തേത് കുളത്തിൽതന്നെ ഉപേക്ഷിക്കാനും, രണ്ടാമത്തെത് ഉത്തമ ബ്രാഹ്മണന് ദാനം SREE DHANWANTHARI TEMPLE
ചെയ്യാനും, മൂന്നാമത്തേത് വച്ചാരാധിക്കനുമായിരുന്നു സ്വപ്നനിർദേശം. മൂന്നാമത്തെ വിഗ്രഹം വയലാർ ദേശത്തെ കേരളാദിത്യപുരം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചാരാധിക്കപ്പെടുന്നു. രണ്ടാമത്തെ വിഗ്രഹം ദാനമായി ലഭിച്ചത് വെള്ളൂടു നമ്പുതിരിക്കായിരുന്നു.

തന്റെ തേവാരമൂർത്തികളായ ശിവൻ, ഗണപതി, ശസ്താവ്, ഭഗവതി അന്നിവരോടൊപ്പം, ദാനം കിട്ടിയ ചാതുർബാഹു വിഗ്രഹവും വെള്ളുടു നമ്പുതിരി തേവാരപ്പുരയിൽ സൂക്ഷിച്ചു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിലെ അങ്ങാടിപ്പുറത്ത്നിന്ന് കരപ്പുറത്തെത്തിയ ചിരട്ടമൺ മൂസ്സ്, വെള്ളൂടു ഇല്ലത്തിനു സമീപം താമസമാക്കി. വെള്ളൂടു ഇല്ലത്തെ തേവാരപ്പുരയിൽ സൂക്ഷിച്ചിരുന്ന ശ്രീധന്വന്തരീ വിഗ്രഹത്തിന്റെ അഭൗമചൈതന്യം മൂസ്സിനെ വല്ലാതെ ആകർഷിച്ചു.

ക്ഷേത്രം പണിത് വിഗ്രഹം പ്രതിഷ്ടിച്ചാരാധിക്കാൻ മൂസ്സ്, നമ്പുതിരിയെ ഉപദേശിച്ചു. നിത്യനിദാനം പോലും കഷ്ടിയായിരുന്ന നമ്പൂതിരിക്കുണ്ടൊ ക്ഷേത്രനിർമാണത്തിനുള്ള വക? ചിരട്ടമണ്മൂസ്സിന്റെ സഹയത്താൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി പടിത്തരവും നിശ്ചയിച്ചു. ക്ഷേത്രത്തിന്റെയും വിഗ്രഹത്തിന്റെയും അവകാശം സ്ഥാപിച്ച് വ്യവസ്ഥകളുണ്ടായി. ഉഷ: നിവേദ്യത്തിന്റെ പ്രസാദത്തിനുവേണ്ടി രണ്ടില്ലത്തെയും കുട്ടികൾ തമ്മിലുണ്ടായ തർക്കം ചിരട്ടമൺ മൂസ്സിന്റെ പാലായനത്തോടെയാണ് അവസാനിച്ചത്.

 
 
[