SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
SREE DHANWANTHARI TEMPLE
SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE SREE DHANWANTHARI TEMPLE
 
ഔഷധവഴിപാടുകളും അന്നദാനവും താൾക്കറി
മുക്കുടി അട്ടയും കുഴമ്പും
കർക്കടക മരുന്നു കഞ്ഞി അന്നദാനം
തിരുവോണം പൂജ മഹാനിവേദ്യം
പന്തിരുനാഴി കയറ്റേൽ വാണം
ശ്രിധന്വന്തരി ജയന്തി കളഭാഭിഷേകവും ഉത്സവബലിയും
കൂടുതൽ വഴിപാടുകൾ    
 
ഔഷധവഴിപാടുകളും അന്നദാനവും
ഭക്തജനങ്ങളെ മരുത്തോർവട്ടം ക്ഷേത്രത്തിലെയ്ക്കാകർഷിക്കുന്ന പ്രധാ‍ന ഘടകം ഇവിടുത്തെ ഔഷധവഴിപാടുകളാണ്. പ്രസാദമായി നൽകുന്ന ഔഷധങ്ങളുടെ ചേരുവകൾ എന്ത്തന്നെയായാലും, അവ തയ്യാറാക്കുന്നത് ശ്രീധന്വന്തരീമൂർത്തിയുടെ ചൈതന്യം നിറഞ്ഞ് വഴിയുന്ന തിരുസന്നിധിയിലാണെന്നതാണ് ഫലസിദ്ധിക്കാധാരം.
താൾക്കറി
ഔഷധവശിപാടുകളിൽ ഏറ്റവും പുരാതനവും ഏറെ പ്രശസ്തവുമയിട്ടുള്ളത് താൾക്കറിയാണ്. തൊട്ടാൽ ചൊറിയുന്ന കാട്ടുച്ചേമ്പിന്റെ താ‍ൾ കഴുകിയരിഞ്ഞ്, മല്ലിയും മുളകും വറുത്ത്പൊടിച്ചുചേർത്ത് ക്ഷേത്രഊട്ടുപുരയുടെ അടുക്കളയി തയ്യാറാക്കുന്ന താൾക്കറി ഉദരരോഗനിവാരണത്തിന് ഉത്തമമാണ്. താൾക്കറി തയ്യാറാക്കുനത് പ്രദേശത്തെ പാചക
വിദഗ്ദ്ധരിൽ പ്രധാനിയായ രാധാക്രിഷണൻ നായരുടെ നേത്രുത്വത്തിലാണ്.

വൈഷണവാംശമായ ശ്രീധന്വന്തരീമൂർത്തിക്ക്, പിത്ര് പ്രീത്യർത്ഥം ഭക്തർ നടത്തുന്ന നമസ്കാര വഴിപാടിനോടൊപ്പമാണ് താൾക്കറി വിതരണം ചെയ്യുന്നത്. കർക്കടകം, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവി(അമാ‍വാസി)ന് മാത്രമാണ് താൾക്കറി വിതരണമുള്ളത്. ഈ ദിവസങ്ങളിൽ ദേശദേശന്തരങ്ങളിൽ നിന്നയി ഭക്തസഹസ്രങ്ങൾ ഇവിടെയെത്തും.

മുക്കുടി
പച്ചമരുന്നുകൾ മോരിലരച്ചുകലക്കി തയ്യാറാക്കി, ഭഗവൽ സന്നിധിയിൽ പൂജിച്ച് ഭക്തർക്ക് വിതരണം ചെയ്യുന്ന മുക്കുടി ഉദരരോഗശമനത്തിനുള്ള മറ്റൊരൗഷധമാണ്. എല്ലാ മലയാള മാസങ്ങളിലേയും ആദ്യ വ്യാഴാഴ്ച്ചകളിൽ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുക്കുടി വിതരണം. വഴിപാടുകൾ മുൻ കൂട്ടി രസീതാക്കിയിരിക്കണം.
 
അട്ടയും കുഴമ്പും
ആയുർവേദത്തിലെ സഹസ്രയൊഗത്തിലെ നാരായണതൈലം ദേവസന്നിധിയിൽ പുജിച്ച് നൽകുന്നതാണ് അട്ടയും കുഴമ്പും. ഉണങ്ങാത്ത വ്രണങ്ങളും വറ്റാത്തനീരും ഭേദമാകുന്നതിന് തൈലത്തിലിട്ട് ശുദ്ധിചെയ്ത ആട്ട (ജളുകം) യെ പിടിപ്പിക്കുന്നത് ആയുർവേദത്തിലാണ്. അട്ടയും കുഴമ്പും വഴിപാടുകളും മുൻപേ ബുക്ക്ചെയ്യുന്നവർക്ക് മലയാളമാസത്തിലെ ആദ്യ വ്യാഴാഴ്ചകളിൽ മുക്കുടിയോടൊപ്പം തന്നെ വിതരണം ചെയ്യുന്നു.
കർക്കടക മരുന്നു കഞ്ഞി
കർക്കടക മാസത്തിലെ മരുന്നു സേവയ്ക്ക്, ധന്വന്തരി ഭക്തർക്കുള്ള മരുന്നുകഞ്ഞി ക്ഷേത്രത്തിൽ തന്നെ തയാറാക്കി ഊട്ടുപുരയിൽ വിളമ്പുന്നു. എല്ലാ വർഷവും കർക്കടകം ഒന്നു മുതൽ ഒരുമാസം മുഴുവൻ സേവയ്ക്കവസരമുണ്ട്.
അന്നദാനം
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും, തിരുവോണം നക്ഷത്രത്തിലും ഉച്ച്പൂജയ്ക്ക് ശേഷം അന്നദാനം നൽകിവരുന്നു. ഭക്തജനങ്ങളുടെ വക വഴിപാടായി മറ്റ് ദിവസങ്ങളിലും അന്നദാനം നൽകാറുണ്ട്. അന്നദാനനിധിയിലേയ്ക്ക് സംഭാവനകളും സ്വീകരിക്കും.
സന്താനഗോപാലം കഥകളിയും തിരുവോണം പൂജയും
മംഗല്യത്തിനു ശേഷം ദീർഘകാലം കഴിഞ്ഞും സന്താനഭാഗ്യം കൈവരാത്ത ഭക്തർ ഭഗവൽ സന്നിധിയിൽ തിരുവോണം നക്ഷത്രത്തിൽ തിരുവോണ പൂജ വഴിപാടു നടത്തി അന്നെദിവസം ക്ഷേത്രദർശനവും ഉച്ചപൂജവരെ ഉപവാസവും അനുഷ്ഠിക്കുന്നു. ഭഗവാന്റെ ഉച്ചപൂജ നിവേദ്യപ്രസാദം സ്വീകരിച്ച് ഉപവാസം വിടുന്നു.

ഇഷ്ടസന്താന ലബ്ധിക്കായി സന്താനഗോപാലം കഥകളി വഴിപാടായി സമർപ്പിക്കുന്നവരുടെ എണ്ണം വർഷം തോറും വർദ്ധിച്ച് വരുന്നു. ഫല സിദ്ധിക്ക് ശേഷം വഴിപാട് നടത്തിയാൽ മതിയെന്നത് വിശ്വാസ്യതക്ക് ആക്കം കൂട്ടുന്നു.

ഒൻപതു പുത്രന്മാരേയും ജനിച്ച മാത്രയിൽ തന്നെ നഷ്ടപ്പെട്ട സാധു ബ്രാഹ്മണന്റെ പത്താമത്തെ പുത്രനെ ഭഗവാന്റെ വൈഭവത്താൽ പാർത്ഥൻ രക്ഷിച്ച് നൽകുകയും, പത്തു പുത്രന്മാരിൽ പത്താമനായി വഴിപാട് നേർന്നുണ്ടാകുന്ന കുട്ടിയെ ബ്രാഹ്മണൻ ഏറ്റുവാങ്ങി കുട്ടിയുടെ മാതാവിനു നൽകുകയും ചെയ്യുന്ന രീതിയാണു ഇവിടെ അനുവർത്തിച്ച് വരുന്നത്. നെടുമംഗല്യത്തിനു രുഗ്മിണീസ്വയംവരവും, ദാരിദ്രമോചനത്തിനു കുചേലവൃത്തവും, വിദ്യാഭിവൃത്തിക്ക് ഗുരുദക്ഷിണയും വഴിപാട് കഥകളിയായി ആടാറുണ്ട്.

മഹാനിവേദ്യം
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടാണ് 'മഹാനിവേദ്യം' തന്നെയാണ്. മഹാ നിവേദ്യമെന്നാൽ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിൽ പാൽ, ഉണക്കലരിനുറുക്ക്, പഞ്ചസാര തുടങ്ങിയ ചേർത്തുണ്ടാക്കുന്ന 'പാൽപ്പായസമാണ്' - ദേവന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് - ഏതൊരു കാര്യത്തിനും ഏതൊരു ധന്വന്തരിഭക്തന്റെ മനസ്സിലും, നാവിലും ആദ്യം വന്നെത്തുന്ന പ്രർത്ഥന 'ഭഗവാനെ ഞാനൊരു പാൽപ്പായസം കഴിച്ചെക്കാമെ' എന്നാണ്. ഒരു കുടം പാലിന്റെ പാൽപ്പായസത്തെയാണ് 'മഹാനിവേദ്യം' എന്ന് വിവക്ഷിക്കുന്നത്. പൂർണ്ണമായി മഹാനിവേദ്യം കഴിക്കാൻ കഴിവില്ലാത്ത ഭക്തർക്കും മഹാനിവേദ്യത്തിന്റെ അംശകങ്ങളായി പാല്‍പ്പായസം കഴിക്കുവാനുള്ള സംവിധാനമുണ്ട്. ഒരു കുടം പാല്‍പ്പായസം മുൻകൂറായി ബുക്ക്ചെയ്താൽ മാത്രമേ നടത്താനാവൂ. അതിനുവേണ്ടതായ പാൽ തുടങ്ങിയ വസ്തുക്കൾ സംഭരിക്കേണ്ടതിനാലാണ് ഇത്. ഭക്തജാനങ്ങൾ ഈ മഹാനിവേദ്യം മുൻകൂറായി ശീട്ടാക്കാറുണ്ട്.
പന്തിരുനാഴി
പലഭക്തന്മാരും ഭഗവങ്കൽ നേരിടുന്ന ഔ വഴിപാടാണ് പന്തിരുനാഴി വഴിപാട്. 12 1/2 ഇടങ്ങഴി ഉൺക്കലരിയും 4 കൂട്ടം കൂടാനും ഭഗവാന്റെ തിടപ്പള്ളിയിൽ തയ്യാറാക്കുകയും ഉഷപൂജയോടനുബന്ധിച്ചുള്ള പ്രസന്നപൂജയും ഉത്തമബ്രാഹ്മണർ ക്ധേത്രമണ്ഡപത്തിലിരുന്ന് സഹസ്രനാമം ജപിച്ച ശേഷം ഭഗവാന്റെ പ്രസാദം ഭക്ഷിക്കുകയും, ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്നു. ഭഗവാൻ ഈ ഭോജ്യവസ്തുക്കൾ സ്വീകരിച്ച് ഭക്ഷിക്കുന്നു എന്ന് സങ്കല്‍പ്പം. ഈ വഴിപാട് നടത്തുന്ന ഭക്തൻ, ഭഗവത് ഭക്ഷണത്തിനുശേഷം ലഭിക്കുന്ന നിവേദ്യങ്ങൾ പ്രസാദമായി ക്ഷേത്രമതിൽകെട്ടിനകത്തിരുന്ന് ഭക്ഷിക്കുന്ന ഒരു വഴിപാടാണ് പന്തിരുനാഴി. തലമുറകളായി പല കുടുബങ്ങളും ഈ വഴിപാട് മുടക്കാതെ നടത്തിവരുന്നു. അത്താഴം ഇതേ സ്വഭാവത്തിൽ നടത്തുന്ന ചടങ്ങാണ്. ഉത്സവദിനത്തിൽ ഈ ദേശത്തെ പലകുടുംബക്കാരും അത്താഴം സ്ഥിരമായി നടത്താറുണ്ട്.
കയറ്റേൽ വാണം
മരുത്തോർവട്ടം ക്ഷേത്രത്തിന്റെ മറ്റൊരാകർഷണമാണ്കയറ്റേൽ വാണം വഴിപാട്. ക്ഷേത്രമൈതാനത്ത് ഇരുവശങ്ങളിലേയ്ക്കും വലിച്ചുകെട്ടുന്ന വടത്തിലൂടെ ഇരമ്പിപ്പായുന്ന കയറ്റേൽ വാണം കളവ് മുതൽ വീണ്ടു കിട്ടുന്നതിനും, വലിവുരോഗം മാറുന്നതിനും മറ്റുമായി ഭക്തർ വഴിപാടായി സമർപ്പിക്കുന്നു.
തിരുവുത്സവകാലത്തു മാത്രമാണ് കയറ്റേൽ വാണം വഴിപാട്.
ശ്രിധന്വന്തരി ജയന്തി
ശകവർഷം കാർത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ ധന്വന്തരീമൂർത്തി അവതരിച്ച ദിനം മരുത്തോർവട്ടം ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളൊടെ ശ്രിധന്വന്തരി ജയന്തി ആയി ആഘോഷിക്കുന്നു. ഈ ദിവസം ഭഗവാന്റെ തിടമ്പേറ്റി എഴുന്നള്ളത്തും കളഭാഭിഷേകവും, ഭക്തർക്ക് അന്നദാനവും മറ്റും നടത്തിവരുന്നു.

ധന്വന്തരി ജയന്തി, വർഷംതോറും വിപുലമായി ആഘോഷിക്കുന്ന ഏക ക്ഷേത്രം മരുത്തോർവട്ടം ശ്രിധ്വന്തരീക്ഷേത്രമാണ്.
കളഭാഭിഷേകവും ഉത്സവബലിയും
വിദ്യാഭ്യാസബിജയം, ഉദ്യോഗലബ്ധി തുടങ്ങി അഭിഷ്ടസിദ്ധിക്കായി ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് കളഭാഭിഷേകം. ശുദ്ധമായ ചന്ദനം അരച്ച് കളഭം തയ്യാറാക്കി കലശങ്ങളിൽ നിറച്ച് താന്ത്രിക വിധിപ്രകരം ചെയ്യുന്ന കളഭാഭിഷേകവും വർഷംതോറും വർദ്ധിച്ചുവരുന്ന വഴിപാടണ്.

തിരുവുത്സവത്തിന്റെ തൃക്കൊടിയേറ്റ് തിരുവാറാട്ട് എന്നീ ദിനങ്ങളിൽ ഒഴികെ നടക്കുന്ന ഉത്സവബലിയും വഴിപാടുകളീൽ പ്രധാനമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ഉത്സവബലി വഴിപാട് നടത്തുന്നതിനായി ഭക്തർക്ക് വ്വേണ്ടിവരുന്നത്.